വിമാനത്താവളങ്ങളിൽ ഇന്റർനാഷണൽ യാത്രക്കാർക്കായി പ്രത്യേക സ്ക്രീനിംഗ്..

കേന്ദ്രത്തിന്റെ നിർദേശപ്രകാരം ഗുജറാത്ത് സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ സഹായത്തോടെ വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കായി അഹമ്മദാബാദ്, സൂററ്റ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് ഡെസ്കുകൾ സ്ഥാപിച്ചു.വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി അടിസ്ഥാനപരമായി ഞങ്ങൾ തെർമൽ സ്കാനറുകൾ സ്ഥാപിക്കുകയാണ്. കൂടാതെ, മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് അടങ്ങുന്ന സ്ക്രീനിംഗ് ടീമുകൾ വഴി എത്തിച്ചേരുന്ന യാത്രക്കാരെ ഞങ്ങൾ പരിശോധിക്കുമെന്നും ഗുജറാത്തിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു.