കൊറോണ : ശക്തമായ നടപടികളുമായി വർക്കല..

വർക്കല : ഇന്നലത്തെ ഉന്നതതലയോഗ തീരുമാനപ്രകാരം ഇന്ന് രാവിലെ ടൂറിസം മേഖലയിലെ റിസോർട്ട് ഉടമസ്ഥരുടേയും റസ്റ്റോറന്റ് ഉടമകളുടേയും കച്ചവടക്കാരു ടേയും യോഗം വർക്കല മുൻസിപ്പൽ ഓഫീസിൽ ചേർന്നു. അഡ്വ: വി. ജോയി. എം.എൽ.എ. മുൻസിപ്പൽ വൈസ് ചെയർമാൻ അനീജോ താലൂക്ക് ഓഫീസർ വിനോദ് രാജ്, താലൂക്ക് ആശുപത്രി മെഡിക്കൽ ആഫീസർ ഡോ: ബിജു, മുൻസിപ്പൽ ഹെൽത്ത് ഉദ്ദ്യോഗസ്ഥർ, ടൂറിസം അസ്സോസിയേഷൻ ഭാരവാഹികളായ ഡോ: ലിം, ബൈജു, അജയൻ എന്നിവർ പങ്കെടുത്തു.

നിലവിൽ റോസോർട്ടുകളിൽ താമസി ക്കുന്നവരുടെ ആരോഗ്യസ്ഥിതി കർശനമായി വിലയിരുത്താനും പുറത്തു കൂട്ടംകൂടി നടക്കാതിരിക്കാനും ബീച്ച് തൽക്കാലം ഉപയോഗിക്കാതിരിക്കാനും നിർദ്ദേശം നല്കി.

മാർച്ച് 31-വരെ ബീച്ചിലെ ആഹാരസാധനങ്ങൾ വിൽക്കുന്ന കടകൾ ഓഴികെയുള്ളത് അടച്ചിടാനും തീരുമാനിച്ചു. ഓരോ സ്ഥാപനത്തിന് മുൻപിലും വെള്ളവും സോപ്പും നിർബന്ധമായും വയ്ക്കുവാനും തീരുമാനിച്ചു.

വർക്കല പോലീസ് ഇന്ന് അനോൺസ് മെന്റ് നടത്തി.

ആശാവർക്കർമാരുടെ യോഗം ചേർന്ന് അതാതു വാർഡുകളിലെ പൊതുസ്ഥിതി പരിശോധിക്കാനും പുറത്തുനിന്ന് വരുന്നവരുടെ വിവരം അറിയുന്ന തിനും തീരുമാനിച്ചു.

ടൂറിസ്റ്റ് മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ തീരുമാനിച്ചു.

കൊറോണ വൈറസ് കണ്ടെത്തിയ ഇറ്റാലിയൻ പൗരനുമായി അടുത്ത് ഇടപഴകി എന്ന് കരുതുന്ന അഞ്ച് പേരെ കൂടി (ഒരു ജർമ്മൻ വനിത ഉൾപ്പെടെ) അശുപത്രിയിൽ എത്തിച്ച് പരിശോധിച്ചു.

കൂടുതൽ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനുവേണ്ടി ബന്ധപ്പെട്ട എല്ലാ ഉദ്ദ്യോഗസ്ഥരുടേയും ഒരു യോഗം നാളെ രാവിലെ 11 മണിക്ക് മുൻസിപ്പൽ ഓഫീസിൽ ചേരും. ബഹു: മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുന്നു. കളക്ടർ ഡി.എം.ഒ. എന്നിവരും മെഡിക്കൽ ടീമും ഉണ്ടാകും.