ഡൽഹി കലാപം : അദ്ധ്യാപക സർവ്വീസ് സംഘടന പ്രതിഷേധിച്ചു

ആറ്റിങ്ങൽ : അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഡൽഹി കൂട്ടകൊലക്കെതിരെ പ്രതിഷേധ സായാഹ്നം നടന്നു. സിവിൽ സ്‌റ്റേഷൻ ജംഗ്ഷനിൽ ഇപ്റ്റ ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സഹിഷ്ണുതയാണ്‌ ഭാരതത്തിന്റെ അടിസ്ഥാനശില.അതു നഷ്ടമാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നദ്ദേഹം പറഞ്ഞു. സമരസമിതി കൺവീനർ ഭാമിഭത്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റ്റി.വേണു സ്വാഗതവും മേഖലാ സെക്രട്ടറി എസ്.സുരേഷ് നന്ദിയും രേഖപ്പെടുത്തി.