ഡൽഹി സംഘം ചെമ്മരുതി ഗ്രാമപഞ്ചായത്തും പനയറ ഗവ: എൽ.പി.എസും സന്ദർശിച്ചു

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ വ്യത്യസ്തവും വേറിട്ടതുമായ പദ്ധതികളും പഠന മികവും നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി ഡൽഹിയിൽ നിന്ന് അദ്ധ്യാപകരുടെ വിദഗ്ദ്ധസംഘം ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഓഫീസും പനയറ ഗവ: എൽ.പി.എസും സന്ദർശിച്ചു. സ്കൂളിൽ സംവിധാനമൊരുക്കിയിട്ടുള്ള ശീതികരിച്ച ഹൈടെക് ക്ലാസുമുറികളും, ക്ലാസു റൂം ലൈബ്രറികളും, സയൻസു കോർണറും, റീഡിംഗ് കോർണറും, ജൈവവൈവിധ്യ പാർക്കും പൊത് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി തുക വിനിയോഗിച്ചു നടപ്പിലാക്കിയതിന് ഗ്രാമപഞ്ചായത്തിനെ പ്രശംസിച്ചു. കൂടാതെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ കൈവരിച്ച പഠന മികവുകൾ കണ്ടും പ്രശംസിച്ചു. ഡൽഹി സംഘത്തിൽ ടി ജി ടി അദ്ധ്യാപകരായ അശോക് കുമാർ, കരംജിത്, ലോഹിയ, പ്രീതൂ, കാദംബരി ,സോധി ,ചന്ദ്രൻത് ധാ, പ്രദീപ് ഹൂഡ, ആര്യ, ഹീന ജെയിൽ, രോഹിത് എന്നിവരാണ് പഞ്ചായത്തും സ്കൂളും സന്ദർശിച്ചത്. ഗ്രാമപഞ്ചായത്തിൽ എത്തിയ സംഘത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എ.എച്ച് സലിം ,സെക്രട്ടറി വി.സുപിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.