കൊറോണ :ആൾക്കൂട്ടം പാടില്ലെന്ന് സർക്കാർ, കൊച്ചിയിൽ ഡോക്ടർ രജിത്തിനെ സ്വീകരിക്കാൻ പതിനായിരങ്ങൾ..

പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ഡോക്ടർ രജിത് കുമാറിനെ കൊച്ചി എയർപോർട്ടിൽ വൻ സ്വീകരണം.പ്രത്യേക നിയന്ത്രിത മേഖലയായ കൊച്ചി എയർപോർട്ടിൽ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന് തടിച്ചുകൂടിയതു പതിനായിരങ്ങൾ വൈകുന്നേരം 7 മണി മുതൽ കാത്തിരുന്നു. അവർക്കിടയിലേക്ക് രാത്രി ഒൻപതരയോടെ കൂടി അദ്ദേഹം എത്തുകയായിരുന്നു. എയർപോർട്ടിൽ ഉള്ളിലെ കൊറോണ പരിശോധന അടക്കമുള്ള സുരക്ഷാ പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വന്ന അദ്ദേഹത്തിന് കിട്ടിയത് വമ്പൻ സ്വീകരണം. സൂപ്പർ താരങ്ങളെ വരവേൽക്കുന്നത് പോലെയാണ് തടിച്ചുകൂടിയ ജനത ഡോക്ടർ രജിത കുമാറിനെ വരവേറ്റത്. പോലീസ് പ്രത്യേക സുരക്ഷ അദ്ദേഹത്തിന് വേണ്ടി ഒരുക്കി. ഇന്ന് കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം തിങ്കളാഴ്ച പത്തുമണിയോടെ സ്വദേശമായ തിരുവനന്തപുരം ആറ്റിങ്ങൽ എത്തും. ആറ്റിങ്ങൽ വിപുലമായ സ്വീകരണമാണ് അദ്ദേഹത്തിന് നാട്ടുകാർ ഒരുക്കിയിരിക്കുന്നത്.  എന്നാൽ കൊറോണാ ഭീതിയിൽ ജനങ്ങൾ കൂട്ടം കൂടാൻ പാടില്ല എന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് ജനങ്ങൾ തടിച്ചു കൂടിയതെന്ന് ഇതിനോടകം വിവിധ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല കൊച്ചി എയർപോർട്ടിന്  സമീപം ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടായത് ജനങ്ങൾക്കിടയിൽ ആശങ്ക  ഉണ്ടാക്കുന്നുണ്ട്.

വീഡിയോ :