വർക്കലയിൽ ഡിവൈഎഫ്ഐ മാസ്ക്ക് വിതരണം ചെയ്തു

വർക്കല : കൊറോണ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലും ലഘുലേഖകളും ഫെയ്‌സ്‌ മാസ്കുകളും വിതരണം ചെയ്തു. വി ജോയി എംഎൽഎ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ലെനിൻരാജ്, പ്രസിഡന്റ് ആർ സൂരജ്, ബ്ലോക്ക് സെക്രട്ടറിയറ്റംഗം മനുരാജ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ബി വിഷ്ണു, ഷാഫി, ഷാൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി. സാനിടൈസർ, ഫെയ്‌സ് മാസ്‌ക്, ഗ്ലൗസ് എന്നിവയ്ക്ക് വർക്കലയിൽ അമിതവില ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌  നഗരസഭാ അധികൃതർക്ക് പരാതിയും നൽകി