മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവം മാറ്റിവെച്ചു

മംഗലപുരം : മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 20-3-2020 മുതൽ 30-3-2020 വരെയുള്ള മീന രോഹിണി മഹോത്സവം കൊറോണ വ്യാപനത്തിന്റെ മുൻകരുതലിന്റെ  ഭാഗമായി കേരള ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാറ്റിവെച്ചിരിക്കുന്നു. ക്ഷേത്ര തന്ത്രി മുഖ്യന്റെ നിർദ്ദേശങ്ങളനുസരിച്ച് മീന രോഹിണി  മഹോത്സവത്തിനേക്കാൾ പ്രാധാന്യമർഹിക്കുന്ന പ്രതിഷ്ഠാ വാർഷികം15-5- 2020 മുതൽ 24-5-2020 വരെയുള്ള പ്രതിഷ്ഠാ വാർഷികവും ഉത്സവമായി നടത്തുന്നു. തദവസരത്തിൽ മീന രോഹിണി മഹോത്സവത്തിന്റെ  ഉദ്ഘാടനസമ്മേളനം മുതൽ ഒൻപതാം ദിവസം വരെയുള്ള ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, ഗണപതി ഹോമം, ചെമ്പ് പാൽപായസ വഴിപാട്, കലശം, കളഭാഭിഷേകം, വിളക്കും പൂജയും ശ്രീമദ് ഭാഗവത, അഞ്ചാം ദിവസം നടത്തുന്ന സമൂഹ വിവാഹം,  ഒൻപതാം ദിവസത്തെ സമൂഹ പാൽപ്പായസ പൊങ്കാല എന്നിവ ഉൾപ്പെട്ട എല്ലാ വഴിപാടുകളും ക്ഷേത്ര അനുഷ്ഠാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

മഹോത്സവത്തിന്റെ  പത്താം ദിവസത്തെ പറയെടുപ് എഴുന്നള്ളത്ത് 30-3-2020ന് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു തിരികെയെത്തി വിളക്കും പൂജയും നടത്തിപുറപ്പെട്ടു സമാപിക്കുന്നു. ക്ഷേത്ര തന്ത്രി മുഖ്യന്റെ  നിർദ്ദേശങ്ങൾ 15-3-2020ന് കൂടിയ വിശേഷാൽ പൊതുയോഗത്തിൽ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.

ഭരണ സമിതിക്ക് വേണ്ടി ക്ഷേത്രം പ്രസിഡന്റ് സുദേശൻനും സെക്രട്ടറി ഷൺമുഖദാസും ഉത്സവ കൺവീനർമാരായ കൃഷ്ണ ഗോകുലം സന്തോഷ് കുമാർ, ലാൽ ഇടവിളകം, ശ്യാംലാൽ എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.