ഇലകമണിൽ നിരാലംബരായ 156 പേർക്ക് അഗതി രഹിത കേരളം പദ്ധതിപ്രകാരം ഭക്ഷ്യ കിറ്റ് നൽകി.

ഇലകമൺ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതി പ്രകാരം നിരാലംബരായ 156 പേർക്ക് ഭക്ഷ്യ കിറ്റ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് വി സുമംഗല ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ബി എസ് ജോസ്, വാർഡ് മെംബർമാരായ സുമിത്ര സെൻസി, രവീന്ദ്രനാഥ്, കലാദേവി അമ്മ, സൂര്യ തുടങ്ങിയവർ പങ്കെടുത്തു.