ഇന്ധനവില വർദ്ധനവിനെതിരെ തോന്നയ്ക്കൽ പതിനാറാം മൈലിലെ പെട്രോൾ പമ്പ് ഉപരോധിച്ചു

തോന്നയ്ക്കൽ : ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ പതിനാറാം മൈലിലെ പെട്രോൾ പമ്പു ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ചിറയിയികീഴ് മണ്ഡലം പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ച ഉപരോധ സമരം കെ.പി.സി.സി മെമ്പർ എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ്‌ രാജ്യത്ത് വില കൂട്ടുന്നത്. എക്സൈസ് തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമാണ് വർധിപ്പിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധം നടന്നത്.

ഉപരോധത്തിൽ അജയരാജ്, സഞ്ജു, ഷിയാം, മോനിഷ്, അഭിജിത്ത്, അക്രം, രതീഷ് ,അബ്ദുൽ അസീസ്, കലാൽ ബൈജു, അനിൽകുമാർ, സുജിത് എന്നിവർ പങ്കെടുത്തു.