ഹരിഹരപുരം അഞ്ചുമൂർത്തി ക്ഷേത്രം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

ഇലകമൺ: ഇലകമൺ പഞ്ചായത്ത് ഹരിഹരപുരം അഞ്ചുമൂർത്തി ക്ഷേത്രം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം അഡ്വക്കേറ്റ് വി. ജോയ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിഎസ് വനിതാ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി കലാദേവി അമ്മ, ബിനു, ശ്രീധരൻ കുമാർ, ചന്ദ്രശേഖരൻ നായർ, എ അനിൽകുമാർ, വാരി ജാഷൻ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു.