കൊറോണ സ്ഥിരീകരിച്ച യു കെ പൗരൻ ഉൾപ്പെടെയുള്ള സംഘം താമസിച്ച ഹോട്ടൽ അടച്ചു

കൊറോണ സ്ഥിരീകരിച്ച യു കെ പൗരൻ ഉൾപ്പെടെയുള്ള സംഘം താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു. കെടിഡിസി ടീ കൗണ്ടി ഹോട്ടലാണ് അടച്ചത്. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്നാറിൽ കടുത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.മാർച്ച് ഏഴിനാണ് വിദേശി മൂന്നാറിൽ എത്തിയത്. തുടർന്ന് മൂന്നാർ കോളനി റോഡിലെ സർക്കാർ ഹോട്ടലിൽ മുറിയെടുത്തു. 10 ന് രാവിലെ പനി ബാധിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി. അവിടുത്തെ ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് 11 ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പരിശോധനക്കായി എത്തിച്ചു. 12 ന് മൂന്നാർ സർക്കാർ ഹോട്ടലിൽ തിരിച്ചെത്തിച്ച് നിരീക്ഷണത്തിൽവച്ചു. എന്നാൽ ഇയാൾ മൂന്നാറിലെ വിവിധ മേഖലകൾ സന്ദർശിച്ചതായാണ് വിവരം.