ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ ഭർത്താവ് അറസ്റ്റിൽ

നെടുമങ്ങാട്‌ : മദ്യലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം സഹിക്കാനാവാതെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി വീട്ടമ്മ മരിച്ച കേസിലെ പ്രതി ഒളിവിൽ കഴിയുകയായിരുന്ന ഭർത്താവ് അറസ്റ്റിൽ. മന്നൂർക്കോണം മുള്ളുവേങ്ങാമൂട് കൊച്ചുകരിക്കകം മനു ഭവനിൽ സുന്ദരേശനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മേഴ്സി കഴിഞ്ഞ അഞ്ചിനാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒൻപതിന് മരിച്ചത്. ഇതേ തുടർന്നായിരുന്നു സുന്ദരേശൻ ഒളിവിൽ പോയത്. നെയ്യാർഡാമിനു സമീപമുള്ള മലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുന്ദരേശനെ വലിയമല സിഐ ജെ.ആർ.രഞ്ജിത്കുമാറും സംഘവും ചേർന്നാണ് പിടികൂടിയത്.