പൾസ് നോക്കി ഹൃദയത്തിന്റെ ആയുസ്സ് നിർണയിക്കാൻ കഴിയുന്ന ആധുനിക യന്ത്രം ഇനി കേരളത്തിലും

അമേരിക്കയിലും യൂറോപ്പിലും പ്രചാരം വർധിച്ചുകൊണ്ടിരിക്കുന്ന അത്യന്താധുനിക മെഡിക്കൽ എക്വിപ്മെന്റുകൾ കേരളത്തിലും ഇനി മുതൽ വൈദ്യശാസ്ത്ര രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ ICL ഫിൻകോർപ് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്ന ICL മെഡി ലാബ് ഏറ്റവും മുന്തിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ കേരളത്തിലെ പ്രഥമ സംരംഭങ്ങൾക്ക് തുടക്കമിടുകയാണ്. ICL ഫിൻകോർപ് ഇന്ത്യയിൽ ബാങ്കിങ് ഇതര ധനകാര്യ മേഖലയിൽ നടത്തുന്ന കുതിച്ചുകയറ്റം പോലെ, മെഡിക്കൽ ലബോറട്ടറി രംഗത്തും സാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ പരിശോധനകൾ നടത്താനുള്ള സാഹചര്യമാണ് നൽകുന്നത്. ആരോഗ്യ മേഖലയിൽ ചെലവ് കുറഞ്ഞ വലിയ പരിശോധനകളുടെ പുതിയ സംസ്കാരമാണ് ICL മെഡി ലാബ് ലക്ഷ്യമിട്ടിരിക്കുന്നത്. ICL ഗ്രൂപ്പിന്റെ സിഇഒ ഉമാ അനിൽകുമാർ കഴിഞ്ഞ ദിവസം ഇരിഞ്ഞാലക്കുട ICL മെഡിലാബ് ഉൽഘാടനം ചെയ്തു. തൃശൂർ നഗരത്തിൽ അടക്കം കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സാധാരണക്കാർക്കായി കുറഞ്ഞ ചിലവിൽ ലബോറട്ടറി സൗകര്യം പ്രദാനം ചെയ്യുന്ന മെഡി ലാബുകൾ തുറക്കുമെന്ന് ICL ചെയർമാൻ കെജി അനിൽകുമാർ അറിയിച്ചു.

ലളിതമായ രക്ത പരിശോധന വഴി ക്യാൻസർ പോലുള്ള വലിയ അസുഖങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയുന്ന സംവിധാനവും ഉപകരണങ്ങളും ഈ മെഡി ലാബിന്റെ പ്രത്യേകതയാണ് . നിരവധി ഡോക്ടർമാരെ ഉൾപ്പെടുത്തി ICL മെഡിലാബ് നെറ്റ് വർക് വിപുലീകരിക്കുമെന്ന് ഉമാ അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.