സാധാരണക്കാർക്ക് ആശ്വാസമായി സെൻട്രൽ ജയിൽ ഫുഡ് കൗണ്ടർ തമ്പാനൂർ.

തിരുവനന്തപുരം – സാധാരണക്കാരന് ആശ്വാസം പകർന്ന് സെൻട്രൽ ജയിൽ ഫുഡ് കൌണ്ടർ തമ്പാനൂർ. കുടിവെള്ളവും ഭക്ഷണവും മിതമായ നിരക്കിൽ നൽകിയാണ് കേരള പോലീസിന്റെ ഈ സംരഭം ജനശ്രദ്ധ ആകർഷിക്കുന്നത്.

പുറത്തു കടകളിൽ 20-25 രൂപ ഒരു ലിറ്റർ വെള്ളത്തിനു വാങ്ങിക്കുമ്പോൾ 10 രൂപയാണ് സെൻട്രൽ ജയിൽ ഫുഡ് കൗണ്ടർ ലിൽ നിന്നും ലഭിക്കുന്നത്. കൂടാതെ ചിക്കൻ കറിയും 5 ചപ്പാത്തിയും 35 രൂപ, വെജിറ്റബിൾ കറിയും 5 ചപ്പാത്തിയും 25 രൂപ , ഇഡ്ഢലി &സാമ്പാർ 25 രൂപ , ചിക്കൻ ബിരിയാണി 65 രൂപ , ബീഫ് ബിരിയാണി 65 രൂപ എന്നിങ്ങനെ പോകുന്നു വിലവിവര പട്ടിക.കൂടാതെ നെയ്‌ച്ചോർ, ചിക്കൻ പെരട്ട് , ബീഫ് റോസ്റ്റ് , ചിക്കൻ ഫ്രൈ , ചില്ലി ചിക്കൻ, ചിക്കൻ ലിവർ ചാപ്സ് , കപ്പ , ചമ്മന്തി , മീൻ കറി , തുടങ്ങി വിവിധ തരം അച്ചാറുകളും ഇവിടെ ലഭ്യമാണ്.

റിപ്പോർട്ട്‌ :അനീഷ് സ്നേഹയാത്ര