കടയ്ക്കാവൂരിലും മുത്തൂറ്റ് സമരം ശക്തമാക്കി സി ഐ റ്റി യു

കടയ്ക്കാവൂർ : കോടതിയേയും സർക്കാരിനേയും വെല്ലുവിളിച്ചു കൊണ്ടും തൊഴിലാളികളുടെ ന്യായമായ സമരത്തെ മുത്തൂറ്റ് ജോർജ് അവഗണിക്കുന്നെന്നും ആരോപിച്ച്  മുത്തൂറ്റ് ബ്രാഞ്ചുകളിൽ സി ഐ റ്റി യു വിന്റെ സഹായത്താൽ നടത്തുന്ന സമരം 62 ദിവസം പിന്നിട്ടു. കടയ്ക്കാവൂർ ചെക്കാലവിളാകം ശാഖയിൽ സമര സഹായസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം സിഐറ്റിയു സംസ്ഥാന കമ്മിറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു.സമര സഹായസമിതി ചെയർമാൻ ബി.എൻ.സൈജു രാജ് അദ്ധ്യക്ഷനായി സി.പിഐ (എം) ഏര്യാ സെൻറർ അംഗം കെ .രാജൻ ബാബു, സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സി.പയസ്, മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് വി.ലൈജു, എസ്.ആർ.ജ്യോതി,ഡി വൈ എഫ് വൈ നേതാക്കളായ വിഷ്ണു, സിദ്ധിക്ക്, സുഭാഷ് ചന്ദ്രൻ ,തിനവിള സുഭാഷ്, എൽ. നളിനാക്ഷൻ, തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സ്വാഗതവും സി.പിഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് നന്ദിയും പറഞ്ഞു.