ഉത്സവത്തിനിടെ പൊലീസിന് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ

കല്ലമ്പലം: കുടവൂർ പത്തനാപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും തടയാൻ ശ്രമിച്ച പൊലീസിനെ ആക്രമിക്കുകയും ചെയ്‌ത പ്രതി അറസ്റ്റിൽ. ചടയമംഗലം പോരേടം കരിവെള്ളൂർ ചരുവിള പുത്തൻവീട്ടിൽ രാജേഷാണ് (30) അറസ്റ്റിലായത്. ഗാനമേളയ്‌ക്കിടെ ബഹളമുണ്ടാക്കിയത് തടഞ്ഞപ്പോഴാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചത്. ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെയാണ് ഇയാളെ കല്ലമ്പലം പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.