കല്ലറ, വെമ്പായം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും

കല്ലറ /വെമ്പായം : കല്ലറ, വെമ്പായം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സിഎജി റിപ്പോർട്ടിൽ ഗുരുതരമായ അഴിമതി ആരോപണത്തിനു വിധേയനായ പോലീസ് മേധാവിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകലിലേക്ക് മാർച്ചും ധർണയും നടത്തി.

കല്ലറ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എ.ജി റിപ്പോർട്ടിൽ ഗുരുതരമായ അഴിമതി ആരോപണത്തിനു വിധേയനായ പോലീസ് മേധാവിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പാലോട് പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ, അധ്യക്ഷനായി. ബ്ലോക്ക്‌ പ്രസിഡന്റ് പവിത്രകുമാർ, ഡി. സി. സി സെക്രട്ടറിമാരായ
ബാജിലാൽ, രഘുനാഥൻ നായർ, നന്ദിയോട് മണ്ഡലം പ്രസിഡന്റ് രാജ് കുമാർ, കുറുപുഴ വാർഡ് മണ്ഡലം പ്രസിഡന്റ് പൊട്ടൻചിറ ശ്രീകുമാരൻ നായർ, ഇളവട്ടം വാർഡ് പ്രസിഡന്റ് പ്രമോദ് സാമുവൽ, മണ്ടലം സെക്രട്ടറി
കുറുപുഴ മണികണ്ടൻ എന്നിവർ സംസാരിച്ചു.

വെമ്പായം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോത്തൻകോട് പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും പാലോട്‌ രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസുഡന്റ്‌ വെമ്പായം മനോജ്‌ അധ്യക്ഷനായി. അഡ്വ: വെമ്പായം അനിൽകുമാർ, അഡ്വ: എം.മുനീർ അഡ്വ: തേക്കട അനിൽ കുമാർ , കൊയ്ത്തൂർകോണം സുന്ദർ, അഡ്വ : അനസ്‌ , കോൺഗസ്സ്‌ മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു….