കല്യാൺ ജൂവലേഴ്സ് എമിറേറ്റ്സുമായി ചേർന്ന് ഉപയോക്താക്കൾക്കായി സ്‌കൈവേഡ് മൈൽസ് സമ്മാനിക്കുന്നു

ദുബായ്: ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് എമിറേറ്റ്സ് സ്‌കൈവേഡ്സിന്റെ ലോയൽറ്റി പദ്ധതിയിൽ പങ്കാളികളാകുന്നു . ഈ സഹകരണം വഴി കല്യാൺ ജൂവലേഴ്സിന്റെ യുഎഇ ഉപയോക്താക്കൾക്ക് ഓരോ പർച്ചേയ്സിനുമൊപ്പം വിവിധ നേട്ടങ്ങൾക്കായി പിന്നീട് റിഡീം ചെയ്യാൻ സാധിക്കുന്ന സ്‌കൈവേഡ് മെൽസ് സ്വന്തമാക്കാം. ഈ ലോയൽറ്റി പദ്ധതിയുമായി സഹകരിക്കുന്ന ഏക ഇന്ത്യൻ സ്വർണാഭരണ റീട്ടെയ്ലറാണ് കല്യാൺ ജൂവലേഴ്സ്.

യുഎഇയിലെ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ നിന്ന് നടത്തുന്ന ഓരോ മൂന്ന് ദിർഹത്തിന്റെ പർച്ചേയ്സിനും ഒരു സ്‌കൈവേഡ് മൈൽ സ്വന്തമാക്കാം, നിശ്ചിത തുക ചെലവഴിക്കണം എന്ന പരിധിയില്ലാതെ തന്നെ എല്ലാ എമിറേറ്റ്സ് സ്‌കൈവേഡ്സ് അംഗങ്ങൾക്കും സ്‌കൈവേഡ് മൈലുകൾ സ്വന്തമാക്കാം. എമിറേറ്റ്സ് സ്‌കൈവേഡ്സിലും അ തിന്റെ പാർട്ട്ണർ ഒൗട്ട്ലെറ്റുകളിലും വിമാനയാത്ര , അപ്ഗ്രേഡ് , ഹോട്ടൽ താമസം , വിനോദയാത്ര , ഷോപ്പിംഗ് , ലോകമെങ്ങുമുള്ള കായിക , സാംസ്കാരിക പരിപാടികൾക്കായുള്ള ടിക്കറ്റുകൾ എന്നിവയ്ക്കായി സ്‌കൈവേഡ്സ് മൈലുകൾ ചെലവഴിക്കാം.

എമിറേറ്റ്സിന്റെ സ്‌കൈവേഡ്സ് മെൻസ് പദ്ധതിയുടെ പങ്കാളികളാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു . ഒരു ആഗോള ട്രാവൽ ഹബ് എന്ന നിലയ്ക്കുള്ള യുഎഇയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത് എമിറേറ്റ്സാണ്. എമിറേറ്റ്സ് സ്കൈവേഡുമായുള്ള ഈ സഹകരണത്തിലൂടെ അവരുടെ ലോയൽറ്റി പദ്ധതിയുടെ വിപുലമായ സാദ്ധ്യതകൾ കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാകും. ഉപയോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി നൂതനമായ കാര്യങ്ങൾ കണ്ടെത്തുന്നതിനുള്ള സ്ഥിരപരിശ്രമത്തിലാണ് കല്യാൺ ജൂവലേഴ്സ് എന്നും അദ്ദേഹം പറഞ്ഞു .

കമ്മലുകൾ , വളകൾ , നെക്ലേയ്സുകൾ എന്നിങ്ങനെ പരമ്പരാഗതവും നവീനവുമായ വൈവിധ്യമാർന്ന അനുപമ ആഭരണ രൂപകൽപ്പനകളാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെങ്ങുനിന്നും പ്രത്യേകമായി തെരഞ്ഞെടുത്ത വിവാഹാഭരണങ്ങളുടെ പ്രത്യേക വിഭാഗമായ മുഹൂർത്ത് , കല്യാണിന്റെ ജനപ്രിയമായ ബ്രാൻഡുകളിലൊന്നായ തേജസ്വി പോൾക്കി ആഭരണങ്ങൾ , കരവിരുതാൽ തീർത്ത ആന്റീക് ആഭരണങ്ങളായ മുദ്ര , ടെമ്പിൾ ആഭരണങ്ങളായ നിമാഹ് , നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലാ , സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ , അൺകട്ട് ഡയമണ്ടുകളായ അനോഖി , പ്രത്യേക അവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂർവ , വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര , നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര , പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം കല്യാൺ ജൂവലേഴ്സിൽ ലഭ്യമാണ് .