ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ സൗകര്യമൊരുക്കി ഐരൂമൂലക്ഷേത്രം.

കിളിമാനൂർ : ആറ്റുകാലിൽ പോയി പൊങ്കാലയിടാൻ കഴിയാത്ത ഭക്തജനങ്ങൾ വാലഞ്ചേരി ഐരുമൂല ശ്രീമഹാശിവ വിഷ്ണു ക്ഷേത്രത്തിൽ പൊങ്കാലയിട്ട് ആറ്റുകാലമ്മയുടെ അനുഗ്രഹം നേടി. ക്ഷേത്രാങ്കണത്തിൽ ആറ്റുകാലമ്മയുടെ ചിത്രത്തിനു സമീപമൊരുക്കിയ പണ്ടാര അടുപ്പിൽ നിന്ന് രാവിലെ ആറ്റുകാലിൽ പൊങ്കാലയുപ്പ് കത്തിക്കുന്ന സമയമായ 10.20 ന് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ. ഷിനു പോറ്റി ദീപം പകർന്നു നൽകുകയും 2.10 ന് പൊങ്കാല നിവേദ്യം നടത്തുകയും ചെയ്തു. കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന സഹാചര്യത്തിൽ ക്ഷേത്രത്തിൽ പൊങ്കാലയിടുന്നതിനുള്ള സൗകര്യമൊരുക്കിയത് വലിയ അനുഗ്രഹമായെന്ന് ഭക്തജനങ്ങൾ അഭിപ്രായപ്പെട്ടു.