കിളിമാനൂർ കസ്തൂർബാ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ലയ്ക്ക് തുടക്കം

കിളിമാനൂർ: കിളിമാനൂർ കസ്തൂർബാ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെറുകിട വായ്പാ പദ്ധതിയായി മുറ്റത്തെ മുല്ലയ്ക്ക് തുടക്കം. സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മുറ്റത്തെ മുല്ല. സാധാരണക്കാർക്ക് കൊള്ളപ്പശിലക്കാരിൽ നിന്ന് രക്ഷനേടാനും ജാമ്യവ്യവസ്ഥകളൊന്നുമില്ലാതെ കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുന്നതാണ് ഈ വായ്പാ പദ്ധതി. ഇടത്തരം കർഷകരെയും കുടുംബശ്രീ വനിതകളെയും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്‌ വൈകുന്നേരം രാജാരവിവർമ്മാ സാംസ്കാരിക നിലയത്തിൽ അഡ്വ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡന്റ് എ ദേവദാസ്, കസ്തൂർബ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എൻ പ്രകാശ്, ചിറയിൻകീഴ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പ്രഭിത്ത് എസ്, അസിസ്റ്റന്റ് ഡയറക്ടർ ജർണിയിൽ സിംഗ് വി, ഭരണസമിതി അംഗം എസ് ധനപാലൻ നായർ, ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ മാലതി പ്രഭാകരൻ, ഭരണസമിതി അംഗം രംഗൻ തുടങ്ങിയവർ സംസാരിച്ചു. കസ്തൂർബാ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻചാർജ് ആർ ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞത രേഖപ്പെടുത്തി.