കിഴുവിലത്ത് ജനറൽ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചു.

കിഴുവിലം പഞ്ചായത്തിൽ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) രൂപീകരിച്ചു.രൂപീകരണ യോഗം സിഐറ്റിയു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. 120 ഓളം വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് ഈ യൂണിയനിലും ക്ഷേമനിധിയിലും അംഗമാകാം. ഇതിനകം ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്കുകുള്ള ക്ഷേമനിധി പാസ്ബുക്കും ഐഡൻറിറ്റി കാർഡുകളും ആർ.സുഭാഷ് വിതരണം ചെയ്തു .യൂണിയൻ ഏര്യാ സെക്രട്ടറി എസ്.ചന്ദ്രൻ അദ്ധ്യക്ഷനായി. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ഏര്യാജോയിന്റ്സെക്രട്ടറിചിറയിൻകീഴ് മോഹനൻ, വിപിനചന്ദ്രൻ ബഷീർ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ബിന്ദു പ്രസിഡൻറായും വിപിനചന്ദ്രൻ സെക്രട്ടറിയായും തുളസീധരൻ നായർ ട്രഷറർ ആയും 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു