കിഴുവിലത്ത് മാസ്ക്ക് വിതരണം ചെയ്തു

കിഴുവിലം : കിഴുവിലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ആശാവർക്കർമാർക്കും മാസ്ക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.അൻസർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി സി.എസ്, സൈനാ ബീവി, പഞ്ചായത്ത്‌ സെക്രട്ടറി മിനി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, പ്രൈമറി ഹെൽത്ത് സെന്റർ എച്ച്.ഐ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.