കിഴുവിലം പഞ്ചായത്തിൽ 5500  തെങ്ങിൻതൈകൾ വിതരണം ചെയ്തു

കിഴുവിലം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ നാളികേര കൃഷിയുടെ വികസനത്തിനായി ഗ്രാമ പഞ്ചായത്തിന്റെ നാളികേര കൃഷി വികസന പദ്ധതി പ്രകാരം 5500  തെങ്ങിൻതൈകൾ വിതരണം ചെയ്തു. ഇതിന്റെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ നിർവഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഉണ്ണികൃഷ്ണൻ,സുജ,തൊഴിലുറപ്പ് പദ്ധതി എ.ഇ. സുജ,ഓവർസിയർ അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.