കിഴുവിലം പഞ്ചായത്തിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം ഏർപ്പെടുത്തും ; പഞ്ചായത്ത് പ്രസിഡന്റ്

കിഴുവിലം: വരുന്ന അദ്ധ്യായന വർഷം മുതൽ കിഴുവിലം ഗ്രാമ പഞ്ചായത്തിലെ എല്ലാ സർക്കാർ എയ്ഡഡ് എൽ.പി.,യു.പി.സ്കൂളുകളിലും പ്രഭാത ഭക്ഷണം ഏർപ്പെടുത്തുന്നുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ  അറിയിച്ചു.മുടപുരം ഗവ.യു.പി.സ്കൂളിലെ പഠനോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,പ്രഭാത ഭക്ഷണത്തോടൊപ്പം വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രൊജെക്ടുകളും വരുന്ന ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്കൂൾ എസ്.എം.സി.വൈസ് ചെയർമാൻ ഷിൻസി അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ എ.ഇ.ഓ.വിജയകുമാരൻ നമ്പൂതിരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ ലിപിമോൾ,ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി, ബി.ആർ.സി.ബി.പി.ഓ.സജി , എസ്.എം.സി.ഭാരവാഹികളായ ബി.എസ്.സജിതൻ,ഡി.ബാബുരാജ്,ഷൈഫി,സുരേഷ്‌കുമാർ, എന്നിവർ സംസാരിച്ചു.