കിഴുവിലത്ത് കൃഷി ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക കർമ്മ സേനയിൽ ആവശ്യമനുസരിച്ച് സേവനം നൽകുന്നതിന് സമ്മതമുള്ള 35 കൃഷി ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു .

കൃഷി ഓഫീസർ, കിഴുവിലം
കൃഷി ഭവൻ മുടപുരം പി ഓ
പിൻ 695304

നിബന്ധനങ്ങൾ
1. അപേക്ഷകൾ കിഴുവിലം ഗ്രാമപഞ്ചായത്തിലെ നിവാസികളും കാർഷിക കർമ്മ സേന സേവനം നൽകുന്നതിന് സമ്മതമുള്ളവരും ആയിരിക്കണം.
2. അപേക്ഷകർ 01/01/2020 ൽ 18 (പതിനെട്ട്)  വയസ്സ് പൂർത്തിയാക്കിയവരും 55 (അൻപത്തി അഞ്ച് ) വയസ്സ് കഴിയാത്തവരും ആയിരിക്കണം
3. വിദ്യാഭ്യാസ യോഗ്യത: പത്താം (10) ക്ലാസ്, അപേക്ഷകന് കൃഷിയിൽ കൃഷിപ്പണി ചെയ്യാൻ സമ്മതമുള്ളവരായിരിക്കണം .
4. വയസ്സ്, ജാതി, മതം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ സെർറ്റിഫിക്കറ്റുകളുടെ പകർപ്പുകൾ നിർദിഷ്ട ഫോറത്തിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
5. അപേക്ഷകൻ നിർദിഷ്ട പഞ്ചായത്തിൽ  സ്ഥിര താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് ആധാർ കാർഡിന്റെ പകർപ്പോ അല്ലെങ്കിൽ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള  അധികാരികൾ നൽകിയ ഫോട്ടോ പതിച്ച്‌ സെർറ്റിഫിക്കറ്റിൻറെ ഗെസ്റ്റെഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പോടു കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്
6. അപേക്ഷ ഫോറം കൃഷി ഓഫീസർ , കൃഷി ഭവൻ, കിഴുവിലം , മുടപുരം പി.ഓ പിൻ 695304 എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസിൽ പ്രവർത്തി സമയത്ത് ലഭിക്കുന്നതാണ്.
7. കായിക ക്ഷമത പരീക്ഷ ,  തൊഴിൽ വൈദഗ്ധ്യ പരീക്ഷ,  പ്രവർത്തി പരിചയം പരീക്ഷ ,  ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരെഞ്ഞെടുപ്പ്
8. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നിശ്ചയിക്കുന്ന രീതിയിലായിരിക്കും അപേക്ഷകരുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കുന്നത്
9. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ പൂരിപ്പിച്ച് ബന്ധപ്പെട്ട സെർറ്റിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 12.03.2020 തിയതി വൈകീട്ട്                   05 .00 മണിക്ക് മുൻപായി കൃഷി ഓഫീസർ, കൃഷി ഭവൻ, കിഴുവിലം, മുടപുരം പി.ഓ എന്ന മേൽവിലാസത്തിൽ ലഭിച്ചിരിക്കണം. വൈകി നൽകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
10. വിശദ വിവരങ്ങൾ 0470 2654322/ 9383470184എന്ന ടെലിഫോൺ നമ്പറിൽ ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ അറിയിക്കാവുന്നതാണ്.

പ്രത്യേക നിർദ്ദേശങ്ങൾ

1. അപേക്ഷകർ 01.01.2020 ന് 18 വയസ്സ്  പൂർത്തിയായവരും 55 വയസ്സ് കഴിയാത്തവരുമായിരിക്കണം
2. അപേക്ഷകർ കിഴുവിലം ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം
3. അപേക്ഷയോടൊപ്പം വിദ്യാഭയസ യോഗ്യതയും വയസ്സ് തെളിയിക്കുന്നതിനുള്ള  സെർറ്റിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു തിരിച്ചറിയൽ കാർഡ് എന്നിവ തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരി നൽകിയ സെർറ്റിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജറാകേണ്ടതാണ്
4. നിർദിഷ്ട ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം കൃഷി ഓഫീസർ, കിഴുവിലം, മുടപുരം പി.ഓ എന്ന മേൽവിലാസത്തിൽ 12.03.2020 എന്ന തിയതി വൈകിട്ട് 05 .00 മണിക്ക് മുൻപായി ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല