മണ്ണുമാറ്റി റോഡ് വികസനം, സ്കൂളിന് മുന്നിലെ മരം അപകടക്കെണി.

കൂന്തള്ളൂർ : റോഡ് വികസനത്തിന്റെ ഭാഗമായി മണ്ണു നീക്കിയ ഭാഗത്ത് മരം അപകട ഭീഷണി ഉയർത്തുന്നു. വേരറ്റ നിലയിൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ സ്കൂളിനുമുന്നിലെ റോഡരികിലെ മരമാണ് അപകടകരമായ നിലയിൽ നിൽക്കുന്നത്.അപ്രതീക്ഷിതമായ കാറ്റോ മഴയൊ ഉണ്ടായാൽ കൂറ്റൻ മരം വേരോെടെ വീഴുന്ന അവസ്ഥയാണ്.നിരവധി വാഹനങ്ങളും നൂറുകണക്കിന് വിദ്യാർത്ഥികളുമാണിതു വഴി കടന്നു പോകുന്നത്. അശാസ്ത്രീയമായി മരത്തിന്റെ ചുവട്ടിലെ മണ്ണു മാറ്റിയതാണ് ഈ അവസ്ഥക്ക് കാരണം. വേരുകൾ മുറിയാതെ ചുറ്റും വൃത്തിയാക്കിയെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.