മാമംനട ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകയിരം-ഉത്രം മഹോത്സവം നാളെ മുതൽ

ആറ്റിങ്ങൽ : മാമംനട ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകയിരം-ഉത്രം മഹോത്സവം 2020 മാർച്ച് 4 മുതൽ 10 വര നടക്കും.ഉത്സവ ദിവസങ്ങളിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം , അഭിഷേകം , കലശവും കലശാഭിഷേകവും , ശ്രീഭൂതബലി, രാവിലെ 11 ന് സമൂഹസദ്യ, രാത്രി 8 . 30 ന് യക്ഷിയമ്മക്ക് പപ്പാടവാരൽ, 9ന് താലപ്പൊലിയും വിളക്കും തുടങ്ങിയ ചടങ്ങുകൾ നടക്കും.

മാർച്ച് 4ന് രാവിലെ 10- ന് തൃക്കൊടിയേറ്റ് , വൈകിട്ട് 5-ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ സജീഷ്, ഡോ . ബി . സീരപാണി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. രാത്രി 8-ന് കാപ്പ് കെട്ടി കുടിയിരുത്തി തോറ്റം പാട് ആരംഭം , തുടർന്ന് 9:30ന് നാടകം.

മാർച്ച് 5ന് വൈകിട്ട് 4 :30ന് ഐശ്വര്യപൂജ , രാത്രി 7ന് കിഴുവിലം യു.പി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകോത്സവം, രാത്രി 9:30ന് കൊച്ചിൻ നാട്ടരങ്ങിന്റെ നാടൻപാട്ട്.

മാർച്ച് 6ന് രാത്രി 7ന് കലാവിരുന്ന്, രാത്രി 9ന് കൊല്ലം അശ്വതി ഭാവനയുടെ നാടകം.

മാർച്ച് 7-ന് രാവിലെ 8ന് കലശം, 10 . 30-ന് നാഗരൂട്ട് , തുടർന്ന് മാമം നട ശ്രീഭഗവതിയുടെ മാഗല്യസദ്യ , രാത്രി 9-ന് ഭദ്രകാളിദേവിക്ക് പൂമുടൽ , രാത്രി 10-ന് ഇൻ കോമഡി സെലിബ്രേഷൻ.

മാർച്ച്-8ന് രാവിലെ 8:30-ന് കലശം , വൈകിട്ട് 6:45ന് കൊന്നു തോട്ടപാട്ട്.

മാർച്ച് 9ന് രാവിലെ 9 :15-ന് മാമംനട പൊങ്കാല , വൈകിട്ട് 6ന് കരോക്കെ ഗാനമേളയും നാടൻപാട്ടും, രാത്രി 7:30-ന് ദുർഗാദേവിക്ക് പൂമൂടൽ , രാത്രി 9:30-ന് ഗാനമേള.

മാർച്ച് 10ന് രാവിലെ 4 :30 ന് ഉരുൾ സന്ധിപ്പ്, ഉച്ചക്ക് 12ന് ഘോഷയാത്ര , വൈകിട്ട് 4 മുതൽ ഗരുഡൻ തൂക്കം, കുത്തിയോട്ടം, രാത്രി 10ന് ഗാനമേള , വെളുപ്പിന് 2 ന് ഗുരുസി .