പ്രസവത്തെ തുടർന്ന് 4 മാസം മുൻപ് ഭാര്യ മരണപ്പെട്ടു, ഇപ്പോൾ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ..

നെടുമങ്ങാട് : നെടുമങ്ങാട് പേരില കടുക്കാകുന്ന് പുത്തൻ വീട്ടിൽ രാമചന്ദ്രൻ ആശാരി -വത്സല ദമ്പതികളുടെ മകൻ വിഷ്ണു (32)നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് വിഷ്ണു തൂങ്ങി മരിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യ അജേന്ദു നാലു മാസം മുൻപ് പ്രസവത്തെ തുടർന്ന് മരിച്ചിരുന്നു.വലിയമല പോലിസ് സ്ഥലത്തെത്തി ഇൻക്യുസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 4 മാസം പ്രായമുള്ള കുഞ്ഞുണ്ട് .