മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ(ശനിയാഴ്ച ) രാവിലെ 10 മണിക്ക് കവലയൂർ ഗുരുമന്ദിരം ഹാളിൽ വച്ച് നടക്കും. മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്.സുരേഷ് കുമാർ സ്വാഗതം ആശംസിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എംകെ യൂസഫ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കും.