മണനാക്കിൽ പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മണനാക്ക് : കടയ്ക്കാവൂർ, മണനാക്കിൽ പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിനവിള,  ചക്കിവള വീട്ടിൽ അനിയുടെ മകൻ അനു(26)ആണ്‌ മരിച്ചത്. ഇന്നലെ വൈകുന്നേരം മണനാക്കിൽ നിന്ന് കൊല്ലമ്പുഴയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. അനുവിന്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്ത് പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. അനുവിനെ ഉടൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനു ഇന്ന് പുലർച്ചെ ഗൾഫിലേക്ക് പോകാൻ ഇരിക്കവെയാണ് അപകടം നടന്നത്.