ദുരന്ത നിവാരണം, മംഗലപുരത്ത് ‘കരുതൽ ‘ പദ്ധതി.

മംഗലപുരം : സംസ്ഥാന സർക്കാരിന്റെ നമ്മൾ നമുക്കായി എന്ന പദ്ധതിയുടെ ഭാഗമായ ദുരന്തനിവാരണ പദ്ധതി വികസന സെമിനാർ മംഗലപുരം ഗ്രാമപഞ്ചായത്തിൽ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവ്വഹിച്ചു.ദുരന്തനിവാരണ കരട് പദ്ധതി രേഖ പ്രസിഡന്റ്‌ വേങ്ങോട് മധു വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിക്ക് കൈമാറി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ബ്ലോക്ക് ആരോഗ്യ ചെയർപേഴ്‌സൺ വസന്തകുമാരി, മെമ്പർമാരായ എസ്. സുധീഷ് ലാൽ, കെ. എസ്. അജിത് കുമാർ, സി. ജയ്മോൻ, എം. ഷാനവാസ്‌, എ. അമൃത, തങ്കച്ചി ജഗന്നി വാസൻ, എസ്. ആർ. കവിത, സിന്ധു സി. പി, ഉദയകുമാരി em എസ്, ജൂലിയറ്റ് പോൾ, ലളിതാംബിക,വി. അജികുമാർ, കെ. ഗോപിനാഥൻ, ദീപാ സുരേഷ്, ആസൂത്രണ സമിതി ഉപആധ്യക്ഷൻ ആർ. വേണുനാഥ്‌, റിസോർസ് പേഴ്സ്ൻ എൻ. സാബുകുമാർ, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, പ്ലാൻ കോഡിനേറ്റർ എസ്. ശ്യാം, സ്റ്റാഫ് സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു ജെയിംസ്, തുടങ്ങിയവർ പങ്കെടുത്തു. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ‘കരുതൽ ‘ എന്ന പേരിൽ ഒരു പദ്ധതിയ്ക്ക് വികസന സെമിനാർ രൂപം നൽകി.