മംഗലപുരം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ.

2020-21 വാർഷിക പദ്ധതി ക്കായുള്ള വികസന സെമിനാർ എം. എസ്. ആർ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. യാസിർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, ബ്ലോക്ക് ആരോഗ്യകാര്യ ചെയർപേഴ്‌സൺ വസന്തകുമാരി, മെമ്പർമാരായ വി. അജികുമാർ, എസ്. സുധീഷ് ലാൽ, സി. ജയ്മോൻ, എം. എസ്. ഉദയകുമാരി, ലളിതാംബിക, എസ്. ആർ. കവിത, സി. പി. സിന്ധു, ജൂലിയറ്റ് പോൾ, തങ്കച്ചി ജഗന്നിവാസൻ, കെ. എസ്. അജിത് കുമാർ, കെ. ഗോപിനാഥൻ, എം. ഷാനവാസ്‌, ദീപാ സുരേഷ്, അമൃത, എൽ. മുംതാസ്, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, പ്ലാൻ കോഡിനേറ്റർ എസ്. ശ്യാം, ആസ്സൂത്രണ സമിതി ഉപാദ്യക്ഷൻ വേണു നാഥ്‌ തുടങ്ങിയവർ പങ്കെടുത്തു.