സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പി.എച്ച്.സി

കൊറോണ വൈറസിനെതിരെ ചെറുത്ത് നിൽപ്പിനായി വിപണിയിൽ മാസ്ക്കും സാനിറ്റൈസറും ലഭ്യമല്ലാത്തതിനാൽ സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം ശ്രദ്ധേയമായി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപെടുത്തുന്നതിനു വേണ്ടി ഡെപ്യുട്ടി സ്പീക്കർ വി. ശശി വിളിച്ചു ചേർത്ത യോഗത്തിൽ വച്ചു പുതുതായി നിർമ്മിച്ച സാനിറ്റൈസർ ലോഞ്ചിങ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന് നൽകി ഡെപ്യുട്ടി സ്പീക്കർ ലോഞ്ചിങ് നിർവഹിച്ചത്. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, കെ. എസ്. അജിത് കുമാർ, വി. അജികുമാർ, സുധീഷ് ലാൽ, സി. ജയ്മോൻ, എം. എസ്. ഉദയ കുമാരി, എൽ. മുംതാസ്, സിന്ധു സി. പി, ജൂലിയറ്റ് പോൾ, എസ്. ആർ. കവിത,എ. അമൃത, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, ലളിതാംബിക, സെക്രട്ടറി ജി. എൻ. ഹരികുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി. പി. മണി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഖിലേഷ്, ആശ വർക്കർമാർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.