ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിൽ മൊബൈൽ ടവർ നിർമാണം തടഞ്ഞു

ഇലകമൺ: ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിൽ കശുവണ്ടി ഫാക്ടറിക്കു സമീപത്തായി മൊബൈൽ ടവർ നിർമാണം നാട്ടുകാരും കർമസമിതിയും ചേർന്ന് തടഞ്ഞു. രണ്ട് പട്ടികജാതി കോളനികൾ ഉൾപ്പെടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ടവർ നിർമാണ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് തടഞ്ഞത്. തുടർന്ന് അയിരൂർ പോലീസ് സ്ഥലത്തെത്തി. ഇതേക്കുറിച്ച് ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് അറിയിച്ചു.