കോവിഡ് -19: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ നാളെ മുതൽ അടച്ചിടും..

കൊച്ചി: കോവിഡ് 19ന്റെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സർക്കാർ നിർദേശം മാനിച്ച് സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ നാളെ മുതൽ അടച്ചിടും. കൊച്ചിയിൽ ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.മമ്മൂട്ടി ചിത്രം പ്രീസ്റ്റിൻ്റെ ഷൂട്ടിംഗ് വൈകിട്ടോടെ നിർത്തും.നിലവിൽ ചിത്രീകരണം നടക്കുന്ന 20 ലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യം അനുസരിച്ച് സംവിധായകർ തീരുമാനം എടുക്കണമെന്ന് നിർദേശം