മുടപുരം ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനവും

മുടപുരം: എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിന്റെ ഒന്നാം പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനവും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ഡി. വിപിൻരാജ് നിർവഹിച്ചു . ശാഖാ പ്രസിഡന്റ് പി.കെ. ഉദയഭാനുവിന്റെ അദ്ധ്യക്ഷതയിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ശാഖാ മന്ദിരം ഓഫീസിൽ ചേരുന്ന യോഗത്തിൽ എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി അനുഗ്രഹ പ്രഭാഷണം നടത്തി . മികച്ച വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അവാർഡുകൾ വിതരണം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള ചികിത്സാ ധനസഹായ വിതരണം നടത്തി . തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി പി. സഹദേവൻ, യോഗം കൗൺസിലർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ കൃത്തിദാസ്, ചിത്രാംഗദൻ, ശിവകൃഷ്ണപുരം ശാഖാ പ്രസിഡന്റ് കുഞ്ഞുമോൻ, കൊച്ചാലുംമൂട് ശാഖാ പ്രസിഡന്റ് കൃഷ്ണദാസ് , ശാഖാ സെക്രട്ടറി പി. നകുലൻ , ശാഖാ വൈസ് പ്രസിഡന്റ് എം. പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.