പനവൂരിൽ കുറഞ്ഞ ചെലവിൽ ആംബുലൻസ് ലഭ്യമാക്കാൻ ഡിവൈഎഫ്ഐ

പനവൂർ : ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയിൽ പനവൂർ മേഖലാ കമ്മിറ്റിയിലെ വെള്ളാഞ്ചിറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനുഷം എന്ന പേരിൽ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു. വെള്ളാഞ്ചിറ ജംഗ്ഷനിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആർസിസിയിലേക്കുള്ള രോഗികൾക്ക് സൗജന്യമായും മറ്റ് രോഗികൾക്ക് കുറഞ്ഞ ചെലവിലും ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാകും.ജില്ലാ പ്രസിഡന്റ് പ്രമോഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻ ലാൽ, നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു തുടങ്ങിയവർ പങ്കെടുത്തു.