ആശ്വാസ വാർത്ത : പത്തനംതിട്ടയിലെ ഒൻപതു പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

പത്തനംതിട്ട ജില്ലയിൽ ഞായറാഴ്ച രാത്രി ലഭിച്ച ഒൻപതു പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്നു കളക്ടർ പി.ബി നൂഹ് അറിയിച്ചു. രണ്ടുദിവസമായി ലഭിച്ച 14 പരിശോധന ഫലവും നെഗറ്റീവാണ്. ഞായറാഴ്ച രാത്രി നാലുപേരെ പുതിയതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണമുള്ള അതിഥി സംസ്ഥാനതൊഴിലാളിയെ ആശുപത്രിയിലെ നിരീക്ഷണ വാർഡിലേക്കു മാറ്റി. നിലവിൽ 27 പേരാണു ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. പുതിയതായി നാലു പേരെ ഡിസ്ചാർജ് ചെയ്തു.