പഴയകുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ പാരലൽ കോളേജ് ഉൾപ്പെടെ അടച്ചിടണം

പഴയകുന്നുമ്മൽ : കോവിഡ് – 19 മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മൽ പഞ്ചായത്ത് പരിധിയിലെ ട്യൂട്ടോറിയൽ കോളേജുകൾ, മത്സര പരീക്ഷ കോച്ചിംഗ് സെന്ററുകൾ, അങ്കണവാടികൾ, ഏഴാം ക്ലാസ് വരെയുള്ള പൊതു സ്വകാര്യ വിദ്യാലയങ്ങൾ, സ്പെഷ്യൽ ട്യൂഷനുകൾ, ഡാൻസ് ക്ലാസുകൾ എന്നിവ 31 വരെ അടച്ചിടണമെന്ന് സെക്രട്ടറി അറിയിച്ചു. അറിയിപ്പ് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മേൽ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.