വിവാഹ വാഗ്ദാനം നൽകി പീഡനം : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കല്ലമ്പലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേൽവെട്ടൂർ കല്ലുമല അപ്പുപ്പൻകാവിന് സമീപം ചരുവിള പുത്തൻ വീട്ടിൽ പക്രു എന്ന സുധീഷാണ് (25)അറസ്റ്റിലായത്. കല്ലമ്പലം സി.ഐ ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ നിജാം, ജി.എസ്.ഐ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്‌ ചെയ്‌തു