വെഞ്ഞാറമൂട്ടിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ..

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനിയെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിനിയുടെ ഭർത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന . സിനിയെ കാണാതാവുന്നതിന് രണ്ട് ദിവസം മുൻപ് അച്ഛനും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതായി സിനിയുടെ മക്കൾ പോലീസിനോട് പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് സിനിയെ കാണാതാകുന്നത്.തുടർന്ന് അമ്മയെ കുറിച്ച് മക്കൾ പിതാവിനോട് അന്വേഷിച്ചപ്പോൾ സിനി വീട്ടിൽ പോയതാണെന്നും, ഉടൻ മടങ്ങിവരുമെന്നായിരുന്നു മറുപടി. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ മക്കൾ നാട്ടുകാരോട് വിഷയം ധരിപ്പിക്കുകയും, നാട്ടുകാർ പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിയുടെ മൃതദേഹം വീട്ടിന്റെ ശുചിമുറിക്ക് സമീപത്ത് നിന്നും കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.