Search
Close this search box.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർക്ക് കൈത്താങ്ങായി സഹപ്രവർത്തകർ

eiMKI3Z46442_compress30

കല്ലറ :ബൈക്ക് അപകടത്തിൽ പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർക്ക് കൈത്താങ്ങായി കല്ലറ ബസ്സ് ഓണേഴ്സ്& സ്റ്റാഫ്. മുതുവിള, കൂനൻവേങ്ങ, ശാന്തി നഗറിൽ ആയില്യത്തിൽ മനുവിനാണ് കല്ലറ ബസ്സ് ഓണേഴ്സ്& സ്റ്റാഫ് സമാഹരിച്ച 50400 രൂപ ആൾ കേരള പ്രൈവറ്റ് ബസ്സ് മെമ്പേഴ്‌സ് (AKPBM) പ്രസിഡന്റ് മണിലാൽ സി പി കൈമാറിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് മനുവിന് അപകടം സംഭവിച്ചത്. രാജേഷ് അനശ്വര,ശ്യാം കല്ലറ, സമ്പത്ത് പാലോട്, എബി അനന്തപുരി, എസ്. പ്രദീപ് കൊച്ചാലുംമൂട് ( ഹസീന ബസ്സ്) സന്ദീപ് വെങ്കാരപ്പൻ, സുധീർ അനന്തപുരി, മുരളി കെ.ജി.എസ്, കുട്ടൻ മുതുവിള, സുനി കെജിഎസ്, ബിജു പാലോട്, ഗ്രൂപ്പ് അഡ്മിൻ അരുൺ പാണയം (കണ്ണൻ) എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!