നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു.

തിരുവനന്തപുരം : നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.ബസ് ഉടമസ്ഥരുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനമായത്. ന്യായമായ ആവശ്യങ്ങൾ സർക്കാർ പിന്നീട് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘടന പറയുന്നു.

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാർജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.