സ്വന്തം പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ റിട്ട. പോലിസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു..

വിതുര :സ്വന്തം പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ റിട്ട. പോലിസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. വിതുര ദർപ്പ അമ്പാടിയിൽ ഗോപകുമാരൻ നായർ (58)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിക്ക് ആണ് സംഭവം. വിതുര ചായത്തിനടുത്തുള്ള പറമ്പിൽ ജോലി ചെയ്യുന്നതിനിടയിൽ പെട്ടെന്ന് നെഞ്ച് വേദന വരുകയും ഉടൻ വിതുര ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.  സംസ്കാരം നാളെ രാവിലെ (12/03/2020) 10മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സിന്ധു . മക്കൾ സച്ചിൻ (മർച്ചന്റ് നേവി ), ഗാഥ