ശലഭമേള 2020 സ്വാഗതസംഘം രൂപീകരിച്ചു.

കണിയാപുരം ഗവ.യു.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ അംഗൻവാടി, പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കുന്നു. മാർച്ച് 14 ശനിയാഴ്ച സ്കൂൾ അങ്കണത്തിലാണ് പരിപാടി. ശലഭമേള എന്ന പേരിൽ നടക്കുന്ന കുരുന്നുകളുടെ കലോത്സവത്തിൽ അണ്ടൂർക്കോണം, കഠിനംകുളം ഗ്രാമപഞ്ചായത്തുകളിലെ നൂറോളം സ്ഥാപനങ്ങളിലെ കുട്ടികൾ പങ്കെടുക്കും. കളിക്കളം ,കുരുന്നുകളുടെ കലാമത്സരങ്ങൾ, കുരുന്നുസംഗമം എന്നിവ നടക്കും.

പരിപാടിയുടെ വിജയത്തിന് വാർഡ് മെമ്പർ പൊടിമോൻ അഷ്റഫ് രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. പുഷ്കലാമ്മാൾ ചെയർപേഴ്സണും ഷിറാസ് എം.എച്ച് വൈസ് ചെയർമാനും അമീർകണ്ടൽ ജനറൽ കൺവീനറുമാണ്.
ശാന്ത റാം ( പ്രോഗ്രാം), സാജിദ (റിസപ്ഷൻ) നസീമാബീവി(സാമ്പത്തികം ), പ്രദീപ് ( സ്റ്റേജ് & ഡെക്കറേഷൻ), നാസർ (പബ്ലിസിറ്റി), ഷാജഹാൻ (ഫുഡ് ), വിജയ് (ലൈറ്റ് & സൗണ്ട് ) ,
മഞ്ജു ( ട്രോഫി),മനോജ് (ഡോക്യുമെൻ്റേഷൻ) ,ത്വയ്യിബ് (മീഡിയ) തുടങ്ങിയ വിവിധ കമ്മിറ്റി കൺവീനർമാരേയും തെരഞ്ഞെടുത്തു.