സ്നേഹതീരം ഫൗണ്ടർ പ്രസിഡന്റ് അഡ്വ മുഹമ്മദ് ഉമർ നിര്യാതനായി .

പെരുമാതുറ: പെരുമാതുറ സ്നേഹതീരം ഫൗണ്ടർ പ്രസിഡന്റും നിയമവകപ്പ് റിട്ടയേഡ് ജോയിന്റ് സെക്രട്ടറിയുമായിരുന്ന വഞ്ചിയൂർ ചിറക്കുളം റോഡിൽ അഡ്വ. മുഹമ്മദ് ഉമർ(95) നിര്യാതനായി. പെരുമാതുറ അംഗതിൽ കുടുംബാംഗം ആണ്.

പരേതയായ മാടൻവിള കൊപ്രപുര കുടുംബ അംഗം ഖദീജ ബീവി ആണ്‌ ഭാര്യ.

മക്കൾ: മുഹമ്മദ് നസീർ(റാസൽഖൈമ), മുഹമ്മദ് ബാജി(അബൂദബി), നെസീമ, സോഫി.

മരുമക്കൾ: പിഡബ്ള്യൂഡി റിട്ടയേഡ് ചീഫ് ആർക്കിട്ടക്ട് പി മുഹമ്മദ് അലി, തിരു കോർപറേഷൻ മുൻ ഹെല്‍ത്ത് ഓഫീസർ ഡോ പീർമുഹമ്മദ്, ജസീലാ നസീർ, ജലീനാ ബാജി.

ഖബറടക്കം നാളെ(മാർച്ച് 2) രാവിലെ 10 മണിക്ക് പാളയം പള്ളിയിൽ നടക്കും