ഡൽഹിയിൽ നിന്നുള്ള അധ്യാപകരുടെ ഒരു വിദഗ്ദ സംഘം പൂവച്ചൽ ഗവ യു.പി സ്കൂൾ സന്ദർശിച്ചു.

പൂവച്ചൽ : പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ കൈവരിച്ച പഠനമികവുകൾ നേരിട്ട് കണ്ട് മനസിലാക്കാൻ ഡൽഹിയിൽ നിന്നുള്ള അധ്യാപകരുടെ ഒരു വിദഗ്ദ സംഘം പൂവച്ചൽ ഗവ യു പി സ്കൂൾ സന്ദർശിച്ചു. ഡൽഹി റ്റി.ജി.റ്റി അധ്യാപകരായ അശോക് കുമാർ, കരംജിത് സോധി, കാദംബരീ ലോഹിയ, ചന്ദൻ ത്ധാ, പ്രദീപ് ഹൂഡ, പ്രീതു ആര്യ, ഹീന ജെയിൻ, രോഹിത് എന്നിവരാണ് സന്ദർശിച്ചത്. സ്കൂളിലെ ശാസ്ത്ര ഗണിത കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, എഡ്യൂ തിയേറ്റർ, കിളിമൊഴി, ക്ലാസ് ലൈബ്രറി എന്നിവ കണ്ടു മനസിലാക്കി. പഠനപ്രവർത്തനങ്ങളുടെ എഡ്യൂ തീയേറ്ററിലൂടെ അവതരിപ്പിച്ചത് സന്ദർശകർക്ക് ഒരു പുതിയ അനുഭവമായി. സ്കൂളിനെ മികവിലേയ്ക്കുയർത്തുന്നതിൽ പി.ടി.എ വഹിക്കുന്ന പങ്ക്, ശാസ്ത്ര, കമ്പ്യൂട്ടർ ലാബുകൾ, ജൈവവൈവിധ്യ പാർക്ക്, ക്ലാസ് ലൈബ്രറി, ഉച്ചഭക്ഷണ വിതരണം എന്നിവ ഡൽഹിയിലെ സ്കൂളുകളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണെന്ന് സന്ദർശർ അഭിപ്രായപ്പെട്ടു.