ഉത്സവത്തിനെത്തിയ കലാകാരന്മാരെ മർദിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിച്ചതായും പരാതി.

ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ ഉത്സവത്തിനെത്തിയ ശിങ്കാരിമേളകലാകാരന്മാർക്ക് മർദ്ദനം. 4-3-2020-ഉഴമലയ്ക്കൽ ലക്ഷ്മി മംഗലം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്ര പരിപാടിയിലാണ് ശിങ്കാരിമേള കലാകാരന്മാരെ മർദിച്ചത്. നെടുമങ്ങാട് നാദകേളി മഞ്ഞപ്പടയിലെ കലാകാരന്മാർക്കാണ് മർദനമേറ്റത്.  മർദിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിച്ചും ആയിരുന്നു അക്രമം. ആര്യനാട് പോലീസിൽ പരാതി നൽകിയതായി നാദകേളി മഞ്ഞപ്പടയിലെ കലാകാരന്മാർ അറിയിച്ചു..