തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം മാർച്ച് 6 ന്

കടയ്ക്കാവൂർ :തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം മാർച്ച് 6 വെള്ളിയാഴ്ച വിവിധ പൂജകളോടെ നടക്കും.

രാവിലെ 5.00ന്: പള്ളിയുണർത്തൽ
6.00ന്: അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 ന് : നവകലശപൂജ, അഷ്ടാഭിഷേകം,നവകലശാഭിഷേകം
8.00 ന് : സമൂഹപൊങ്കാല
8.30 ന് : വിശേഷാൽ നവഗ്രഹപൂജയും നവഗ്രഹകലശവും
9.30 ന് : അക്ഷയനെയ് വിളക്ക്
11.00 ന് : അന്നദാനം
വൈകുന്നേരം 5.00ന് : നടതുറക്കൽ
സന്ധ്യയ്ക്ക് : ദീപാരാധന
7.30ന് : അത്താഴപൂജ, പള്ളിയുറക്കം.