ആറ്റുകാൽ പൊങ്കാല : മാർച്ച്‌ 9ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച(മാർച്ച്‌ 9) അവധി. ജില്ലാ കളക്ടർ കെ ​ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് അവധി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു